തെക്കുംഭാഗം: എസ്.സി വനിതാ ഗ്രൂപ്പിനുള്ള സ്വയം തൊഴിൽ പദ്ധതിയിൽപ്പെടുത്തി തെക്കുംഭാഗം സഹകരണ ബാങ്ക് നൽകിയ മൂന്നു ലക്ഷം രൂപയുടെ വായ്പ ഉപയോഗിച്ച് ആരംഭിച്ച തയ്യൽ യൂണിറ്റ് പ്രോജക്ട് ആദ്യ സംരംഭമായി മാസ്‌ക് നിർമ്മിച്ചു. ഗ്രൂപ്പിന്റെ ലീഡർ ബാങ്ക് ഭരണസമിതി അംഗമായ സിന്ധു ശിവദാസ് മാസ്‌ക്കുകൾ ബാങ്ക് പ്രസിഡന്റ് ടോമി കാവാലത്തിനു കൈമാറി. ബാങ്കിലെ അംഗങ്ങൾക്ക് സൗജന്യമായി മാസ്‌ക്കുകൾ നൽകുമെന്ന് പ്രസിഡന്റ് ടോമി കാവാലം പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.