മുട്ടം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അതി രൂക്ഷമായ മൂപ്ലി വണ്ടിന്റെ ശല്യം ഇല്ലാതാക്കാനുള്ള മരുന്ന് സ്പ്രേ ചെയ്യുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളും കൃഷി ഓഫീസർ സുജിത മോളും അറിയിച്ചു.സ്പ്രേ ചെയ്യാൻ മരുന്ന് ആവശ്യമുള്ളവർ കൃഷി ഭവനെ സമീപിക്കണം.മുട്ടം പഞ്ചായത്ത്‌ പ്രദേശത്ത് വിവിധ മിക്ക സ്ഥലങ്ങളിൽ മൂപ്ലി വണ്ടിന്റെ ശല്യം അതി രൂക്ഷമാണ്.ഇടപ്പള്ളി, മാത്തപ്പാറ,കാക്കൊമ്പ്, എള്ളുംപുറം, കരിക്കനാംപാറ, പ്രദേശങ്ങളിലെ ജനങ്ങൾ മൂപ്ലി വണ്ടിന്റെ ശല്യത്താൽ നട്ടം തിരിയുന്ന അവസ്ഥയാണുള്ളത്. രാത്രി കാലങ്ങളിൽ വീടുകളിലെ ലൈറ്റ് തെളിയുമ്പോഴാണ് ഇവ കൂട്ടത്തോടെ എത്തുന്നത്. ചെറിയ കുട്ടികളുടെ ചെവിയിലും മറ്റും പോകാൻ സാദ്ധ്യത കൂടുതലായതിനാൽ, ചെറിയ കുട്ടികളുള്ളവർ ഏറെ ഭയത്തോടെയാണ് കഴിയുന്നതും.പഞ്ചായത്ത്‌ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ മൂപ്ലി വണ്ടിന്റെ ശല്യം അതി രൂക്ഷമാവുന്നത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദി വാർത്ത നൽകിയിരുന്നു.ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്.