മുട്ടം: മലങ്കര എസ്റ്റേറ്റിലെ റബർ മരത്തിന് പ്ലാസ്റ്റിക്ക് ഇടുന്ന ജോലികൾ ആരംഭിച്ചു.കൊവിഡ് ജാഗ്രത നിർദ്ദേശത്തിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ജോലിക്ക് ആളുകളെ ഇറക്കിയതെന്ന് എസ്റ്റേറ്റ് മാനേജർ റോയ് ജോൺ പറഞ്ഞു.റബർ മരത്തിന് പ്ലാസ്റ്റിക്ക് ഇടുന്ന ജോലികൾ മാത്രമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.60 തൊഴിലാളികൾ മാത്രമാണ് ജോലിക്ക് ഇറങ്ങിയിരിക്കുന്നത്. കോവിഡിന്റെ ഭാഗമായിട്ടുള്ള സാമൂഹ്യ അകലം പാലിച്ചും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളോടെയുമാണ് തൊഴിലാളികൾ ജോലി ചെയ്യുന്നതെന്നും മാനേജർ പറഞ്ഞു. കോവിഡ് ജാഗ്രത നിർദേശത്തെ തുടർന്ന് എസ്റ്റേറ്റിലെ എല്ലാ മേഖലയിലെയും ജോലികൾ നിർത്തിവെച്ചിരുന്നു.