തൊടുപുഴ : കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഏലക്കാ ലേലം പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള ആലോചനായോഗം 20ന് രാവിലെ 11ന് മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, തോട്ടം ഉടമകളുടെ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, സ്‌പൈസസ് ബോർഡ് പ്രതിനിധികൾ, ലേല കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.