roshy
സമൂഹ അടുക്കളയിൽ സഹായിക്കുന്ന റോഷി അഗസ്ര്റിൻ

ചെറുതോണി : അറക്കുളം ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിൽ സദ്യയൊരുക്കാൻ റോഷി അഗസ്റ്റിനും. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെ സമൂഹ അടുക്കളകളിലേക്കും അരിയും, പല വ്യഞ്ജനങ്ങളും, പച്ചക്കറികളും എത്തിച്ചു നൽകിയ ശേഷം അടുക്കളകളുടെ പ്രവർത്തനം സന്ദർശിച്ച് വിലയിരുത്തുന്നതിന്റെ ഭാഗമായി അറക്കുളത്തെ കമ്മ്യൂണിറ്റി കിച്ചൺ എം.എൽ.എ സന്ദർശിച്ചു. അടുക്കളയിലെ പണികൾക്ക് കുടുംബശ്രീ അംഗങ്ങളെ സഹായിക്കുകയും ചെയ്ത ശേഷമാണ് റോഷി മടങ്ങിയത്.