രാജകുമാരി: രാജകുമാരി കൃഷി ഭവന്റെ നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചുളള പച്ചക്കറിതൈകളുടെയും വിത്തുകളുടെയും വിതരണം തുടങ്ങി. ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകൾ വിതരണം ചെയ്യുന്നത്. രാജകുമാരി പഞ്ചായത്തിലെ പച്ചക്കറി തൈ വിതരണ ഉദ്ഘാടനം രാജക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.എൽ ഹണിക്ക് നൽകി രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിർവഹിച്ചു. ലോക്ഡൗൺദിനങ്ങൾ കൃഷിക്കായി വിനിയോഗിക്കുക എന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കൃഷി വകുപ്പ് വിത്തുകളും തൈകളും വിതരണത്തിനെത്തിക്കുന്നത്. . പപ്പായ, കറിവേപ്പ്, ചീര, മുരിങ്ങ തൈകളും പാവൽ,പടവലം,പയർ, വെണ്ട എന്നിവയുടെ വിത്തുകളുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസ്സാർ സി.എ, അസിസ്റ്റന്റ് കൃഷി ഓഫീസർ തോമസ് പോൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.