തൊടുപുഴ: ജില്ലയിൽ കൊവിഡ്- 19 നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 2,449 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. മൂന്നുപേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ 481 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയപ്പോൾ 30 പേരെ വീടുകളിൽ നിരീഷണത്തിലാക്കി. ഇന്നലെ 31 പേരുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചു. ഇന്നലെ ലഭിച്ച 43 ഫലവും നെഗറ്റീവാണ്. ഇനി 36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.