വെള്ളിയാമറ്റം, ഉടുബ്ബന്നൂർ, അറക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് അവരുടെ ഭൂമിക്ക് പട്ടയം ഇല്ല എന്ന കാരണത്താൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായ മോ മറ്റ് ആനുകൂല്യങ്ങളോ ലഭിയ്ക്കുന്നില്ല.ഈ പഞ്ചായത്തുകളിൽ നൂറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ / ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്ക് വീട്ട് നമ്പർ റേഷൻ കാർഡ്, ആധാർ കാർഡ്, തുടങ്ങിയ എല്ലാ രേഖകളും ഉണ്ടായിട്ടും പട്ടയം ലഭിച്ചിട്ടില്ല' ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഈ പ്രദേശങ്ങളിൽ പട്ടയം നൽകുവാൻ ഉത്തരവ് ഉണ്ടായെങ്കിലും കൊവിഡ് മൂലം തുടർനടപടികൾ മുന്നോട്ട് കൊണ്ടു പോകുന്നതിന് സാധിച്ചിട്ടില്ല.
കേന്ദ്ര സ്ഥാന സർക്കാറുകൾ കർഷകരുടെ അക്കൗണ്ടില്ലക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകർക്ക് നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല.സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന കർഷകരെ സംരക്ഷിക്കാനും അവരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും '
ശ്രദ്ധിക്കണമെന്ന് സംയുക്കകർഷക സമിതിയ്ക്കു വേണ്ടി ജോസ് നെയ് വേലിക്കുന്നേൽ, അനിൽ രാഘവൻ ,അഗ്‌സ് ത്യൻ 'പാലകുന്നേൽ ' രവികുമാർ കോടശേരിൽ, ബാബു കരിമുണ്ടയിൽ എന്നിവർ ആവശ്യപ്പെട്ടു.