ഉഴുന്നിനും ഉപ്പിനും നേരിയ ക്ഷാമം
തൊടുപുഴ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് രണ്ടാംഘട്ട വിതരണത്തിന് ജില്ല തയ്യാർ. 3,00,749 കുടുംബങ്ങൾക്കാണ് ജില്ലയിലാകെ കിറ്റുകൾ ലഭിക്കുക. എ.എ.വൈ വിഭാഗത്തിന് അനുവദിച്ച 34008 കിറ്റുകളിൽ 31347 എണ്ണവും വിതരണം ചെയ്തു. 22ന് മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകാർക്കാണ് കിറ്റ് വിതരണം. നിലവിൽ കിറ്റുകളുടെ പാക്കിംഗ് അവസാനഘട്ടത്തിലാണ്. ഉഴുന്ന്, ഉപ്പ് എന്നിവയുടെ ക്ഷാമമുണ്ട്. ഇത് രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ പറയുന്നത്.
ആകെ കാർഡുടമകൾ- 3,00,749
എ.എ.വൈ (മഞ്ഞ)- 34008
പി.എച്ച്.എച്ച് (പിങ്ക്)- 125064
എൻ.പി.എൻ.എസ് (വെള്ള)- 71405
എൻ.പി.എസ് (നീല)- 70272
അരിവിതരണം ഇന്ന് മുതൽ
കേന്ദ്ര സർക്കാരിന്റെ അരിവിതരണം ഇന്ന് മുതൽ ആരംഭിക്കും. 30 വരെ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളിലെ അംഗങ്ങൾക്ക് ഒരംഗത്തിന് അഞ്ച് കിലോ ഗ്രാം അരി വീതം ലഭിക്കും. ഇന്നും നാളെയും എ.എ.വൈ (മഞ്ഞ) കാർഡുകൾക്കും, 22 മുതൽ 30 വരെ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുമാണ് വിതരണം നടത്തുന്നത്. സൗജന്യ റേഷൻ വിതരണം ഒ.ടി.പി വഴിയായതിനാൽ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി വേണം ചെല്ലാൻ. സാമൂഹിക അകലം പാലിക്കണം. അഞ്ച് പേരിൽ കൂടുതൽ റേഷൻ കടയിൽ എത്തരുത്.