തൊടുപുഴ: ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകിയത് റദ്ദാക്കുക, വാറ്റ് നികുതിയ്ക്ക് നോട്ടീസ് നൽകുന്നത് അവസാനിപ്പിക്കുക, വ്യാപാരികൾക്ക് ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ തൊടുപുഴ വ്യാപാരഭവനിൽ ഉപവാസ സമരം നടത്തി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരിണിയിൽ, ജന. സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. വിവിധ സമയങ്ങളിലായി വൈസ് പ്രസിഡന്റ് അജീവ്. പി, ജോയിന്റ് സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഷെരീഫ് സർഗം, അനൂപ് മനയ്ക്കൻ, ജില്ലാ സെക്രട്ടറി ആർ. രമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ എസ്. മുഹമ്മദ് എന്നിവർ പങ്കെടുത്തു. എല്ലാ അംഗങ്ങളും ഓൺലൈൻ വഴി ഉപവാസ സമരത്തിൽ പങ്കെടുത്തു.