കട്ടപ്പന: ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് പകർച്ചവ്യാധി പ്രതിരോധ മരുന്നുകളും ഔഷധചൂർണവും വിതരണം ചെയ്തു. ഇരട്ടയാർ മെഡിക്കൽ ഓഫീസർ ഡോ. ജിനേഷ് ജെ മേനോൻ, കല്ലാർ ഗവ. ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. ആൻസി തോമസ് എന്നിവർ ചേർന്ന് മാധ്യമ പ്രവർത്തക കൂട്ടായ്മ പ്രസിഡന്റ് തോമസ് ജോസിനു മരുന്നുകൾ കൈമാറി. കട്ടപ്പന ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. രാധിക, ആയുർവേദ മെഡിക്കൽ അസോസിയേഷൻ കട്ടപ്പന ഏരിയ സെക്രട്ടറി ഡോ. അരുൺ കെ. രവി, കൂട്ടായ്മ സെക്രട്ടറി വിൻസ് സജീവ് എന്നിവർ പങ്കെടുത്തു.