തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് അടുക്കളത്തോട്ടം നട്ടുപരിപാലിക്കുന്നതിനായി മത്സരം നടത്തുന്നു. സി.ഡി.എസ് തലത്തിലാണ് മത്സരം. ഓരോ സി.ഡി.എസിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തു വരുന്ന കുടുംബങ്ങൾക്ക് യഥാക്രമം 1001, 501, 251 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. അടുക്കളത്തോട്ടത്തിന് കുറഞ്ഞത് ഒരു സെന്റ് വിസ്തൃതി ഉണ്ടാകണം. വിളയിനങ്ങളുടെ വൈവിധ്യത്തിനായിരിക്കണം കൂടുതൽ പ്രാധാന്യം നൽകേണ്ടത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് അതത് സി.ഡി.എസുകളില്‍ പേര് രജിസ്റ്റർ ചെയ്യണം.