doctors
പോണ്ടിച്ചേരിക്ക് പോകാനായി കമ്പംമെട്ടിലെത്തി കാഞ്ഞിരപ്പള്ളി സ്വദേശികളായ ഡോക്ടർമാർ.

കട്ടപ്പന: പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ജോലിക്ക് പോകാനെത്തിയ ഡോക്ടർമാരെ കമ്പംമെട്ട് ചെക്പോസ്റ്റിൽ തമിഴ്‌നാട് പൊലീസ് തിരിച്ചയച്ചു. പോണ്ടിച്ചേരി അരവിന്ദ് ആശുപത്രിയിലെ ഡോ. ഉമേഷ്,​ മഹാത്മഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ഗാർഗി പുഷ്പനാഥ് എന്നിവരാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇന്നലെ രാവിലെ 11ന് കമ്പംമെട്ടിലെത്തിയത്. എന്നാൽ ഇവരുടെ പക്കൽ മതിയായ രേഖകളില്ലാത്തതിനാൽ തമിഴ്‌നാട് പൊലീസ് യാത്ര നിഷേധിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇരുവർക്കും പോണ്ടിച്ചേരിയിൽ എത്തിച്ചേരേണ്ടതായിരുന്നു. ഇടുക്കി, തേനി, ജില്ലാ ഭരണകൂടങ്ങളുമായും പോണ്ടിച്ചേരി സർക്കാരുമായും ബന്ധപ്പെട്ട് അനുമതിക്കായി കാത്തിരിക്കുകയാണ്.