കട്ടപ്പന: വണ്ടൻമേട് ശ്രീ മഹാഗണപതി ക്ഷേത്രം ഭരണസമിതി നിർധന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് എത്തിച്ച് നൽകി. ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പുരോഗികൾക്കും അരിയും പച്ചക്കറിയും ഉൾപ്പെടെ 17 ഇനം സാധനങ്ങൾ വിതരണം ചെയ്തു. വണ്ടൻമേട് ഇൻസ്‌പെക്ടർ സുനിൽ കെ. തങ്കച്ചൻ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ജി.പി. രാജൻ, ക്ഷേത്രം ശാന്തി രാംശങ്കർ അയ്യർ എന്നിവർ നേതൃത്വം നൽകി.