മുട്ടം: ലോക്ക്ഡൗൺ നിയമം ലംഘിച്ച റിട്ട: എസ്.ഐ മുട്ടം കൊരട്ടിയിൽ മുരളീധരൻ നായർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 11നാണ്‌ സംഭവം. മുരളീധരൻ നായർ സുഹൃത്തുമായി റോഡരികിൽ സംസാരിച്ച് നിൽക്കവേ ഇതുവഴി വന്ന മുട്ടം എസ്.ഐ ബൈജു പി. ബാബുവും സംഘവും മുരളീധരൻ നായരോട് അധിക സമയം റോഡിൽ നിൽക്കരുതെന്നും വീട്ടിലേയ്ക്ക് പോകാനും ആവശ്യപ്പെട്ടു. സുഹൃത്ത് ഉടൻ പോയെങ്കിലും പൊലീസ് നിർദ്ദേശം അനുസരിക്കാൻ തയ്യാറാകാതെ മുരളീധരൻ നായർ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയക്കയറി. ഈ സമയം ഇത് വഴി വന്ന ജില്ലാ പൊലീസ് മേധാവി പി.കെ. മധു കാര്യം തിരക്കുകയും കേസ് ചാർജ് ചെയ്യാൻ എസ്.ഐക്ക് നിർദേശം നൽകുകയുമായിരുന്നു.