ഉടുമ്പന്നൂർ: ശേഖരത്തു പാറയിലും കോട്ടക്കവല ലക്ഷം വീട് കോളനിയിലും യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽ വിതരണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. അബു, പഞ്ചായത്ത് പ്രസിഡന്റ് ജോബി കുന്നപ്പിള്ളി, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.സി. സുന്ദരൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ ഉടുമ്പന്നൂർ, സേവാഭാരതി സെക്രട്ടറി മോഹനൻ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ ജെസ്റ്റിൽ എന്നിവർ പങ്കെടുത്തു.