ഇടുക്കി: ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് പൊതു ശുചീകരണ യജ്ഞമാണ്. പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ പൊതു ഇടങ്ങളും ടൗണുകളും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണു വിമുക്തമാക്കും. വ്യാപാര സ്ഥാപനങ്ങൾ അതത് സ്ഥാപന ഉടമകൾ ശുചീകരിക്കും. അണുവിമുക്തമാക്കിയതിന് ശേഷം നാളെ മുതൽ കടകൾ തുറന്നു പ്രവർത്തിക്കും.