ഇടുക്കി: ജില്ലയിലെ ക്ഷീര സഹകരണസംഘങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിത്തുടങ്ങി. 5.75 ലക്ഷം രൂപയാണ് നൽകുന്നത്. ജില്ലയിലെ 189 ക്ഷീരസംഘങ്ങളിൽ നിന്നാണ് മേൽ തുക സ്വരൂപിച്ചത്.ക്ഷീരസംഘങ്ങളുടെ ഭരണസമിതി തീരുമാനപ്രകാരമുള്ള തുക , മിൽമ പാൽവിലയിൽ നിന്നും സ്വരൂപിക്കും. തുടർന്ന് തുക ക്ഷീരവികസനവകുപ്പ് ഡയറക്ടർക്ക് കൈമാറും. ക്ഷീരവികസനവകുപ്പ് ഡയറക്ടർ സംഭാവനകളുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സർക്കാരിലേയ്ക്ക് കൈമാറും .
അടച്ചുപൂട്ടലിൽ ദുരിതത്തിലായവർക്ക് സൗജന്യ അരി, പച്ചക്കറി, പാൽ തുടങ്ങിയവ നൽകുകയും സംഘത്തിൽ പാൽ നൽകുന്നവർക്ക് ഇൻസന്റീവ്, അധിക വില, വൈക്കോൽ, പച്ചപ്പുൽ, കാലിത്തീറ്റ തുടങ്ങിയവ നൽകിയസംഘങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നത്