മുട്ടം: കൊവിഡ്19 ഭീഷണി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടുക്കി പാർലമെന്റിലെ മുഴുവൻ അഗതി മന്ദിരങ്ങൾക്കും ഡീൻ കുര്യാക്കോസ് എം പി നൽകുന്ന ഭക്ഷ്യധാന്യ വിതരണത്തിന്റെ ഭാഗമായി മുട്ടം പഞ്ചായത്തിലെ സ്നേഹ ഭവൻ, തിരുഹ്യദയ റിഹാബിലിറ്റേഷൻ സെന്റർ ശങ്കരപ്പള്ളി, മരിയ ഭവൻ തുടങ്ങനാട് എന്നിവടങ്ങളിൽ ഭക്ഷ്യധാന്യം എത്തിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേമ്പി വണ്ടനാനി, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എൻ കെ ബിജു, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പൂച്ചക്കുഴി, മണ്ഡലം സെക്രട്ടറിമാരായ എൻ കെ അജി,റെന്നി ചെറിയാൻ, ഐസൺകുന്നത്ശ്ശേരി എന്നിവർ നേതൃത്വം നൽകി.