ഇടവെട്ടി: പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനം നടത്തുന്ന കാമ്പയിന്റെ ഭാഗമായി പ്രസിഡന്റ് സിബി ജോസിന്റെ നേതൃത്വത്തിൽ ഇടവെട്ടിച്ചിറ വാർഡിൽ ആരോഗ്യ പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി ..കുടുംബശ്രിഎ .ഡി എസ്‌നേ തൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത് . മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി കൊതുകുകളുടെ ഉറവിട നശീകരണം മുഴുവൻ വീടുകളിലും പൊതു ഇടങ്ങളിലും നടപ്പാക്കും' തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തുടർ പരിശോധനകളും ഉണ്ടാകും.