മുട്ടം: മലങ്കര എസ്റ്റേറ്റിൽ വള്ളക്കടവ് ഞെരികാവ് ഭാഗത്ത് സി കെ പാർവ്വയുടെ ലയത്തിന്റെ അടുക്കളയിൽ തീ പിടിച്ചിച്ചു. ഇന്നലെ രാവിലെ 10.30 നാണ്‌ തീപിടിത്തമുണ്ടായത്. അടുപ്പിൽ നിന്നുള്ള തീ അടുക്കളയിലെ മണ്ണെണ്ണ ജാറിൽ പടർന്നാണ് അപകടം സംഭവിച്ചത്.എസ്റ്റേറ്റിൽ ടാപ്പിങ്ങ് തൊഴിലാളിയായ പാർവതി പണിക്ക് പോയ സമയത്താണ് തീ പടർന്നത്.മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിലെ അഗ്നി ശമന വിഭാഗം എത്തി തീ അണച്ചു. ലയത്തിന് സാരമായ നാശനഷ്ടം സംഭവിച്ചു.