തൊടുപുഴ : ജില്ലയിലെ യു.ഡി.എഫ്. ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ കൊവിഡ് 19 ന്റെ ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന കർഷകർക്കും സാധാരണക്കാർക്കുമായി പലിശരഹിത ഹൃസ്വകാല വായ്പകൾ അനുവദിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അഭ്യർത്ഥിച്ചു. സ്വർണ്ണപ്പണയവായ്പ, സാധാരണ വായ്പ, ബിസിനസ്സ് വായ്പ തുടങ്ങിയ വായ്പകൾ, ഈ ഘട്ടത്തിൽ നൽകിയാൽ അത് പൊതുസമൂഹത്തിന് ആശ്വാസകരമാവും. അതോടൊപ്പം കർഷക ഉൽപ്പന്നങ്ങൾ വെയർ ഹൗസ്സുകളിൽ സൂക്ഷിക്കുകയും നിശ്ചിത തുക അതിൻമേൽ നൽകുകയും ചെയ്യുന്ന പദ്ധതികളും ഏറ്റെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.