തൊടുപുഴ :ഗ്രീൻ സോണായ ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ സമ്പർക്ക വിലക്കിൽ ഇളവ്. എന്നാൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സമ്പർക്ക വിലക്ക് നിയന്ത്രണങ്ങൾ പഴയപടി തുടരും. ജില്ലയിലെ മറ്റിടങ്ങളിൽ വരുത്തുന്ന ഇളവുകളെ കുറിച്ച് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇവയിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പൊതുജനങ്ങൾ പാലിക്കേണ്ടതുണ്ട്.

പൊതുഗതാഗതം ഇല്ല

ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇടുക്കി ജില്ലയിൽ പൊതുഗതാഗതം ഉണ്ടാകില്ല. ലോക്ക് ഡൗൺ കഴിയാതെ സർവ്വീസ് നടത്തില്ലെന്ന് കെ.എസ്.ആർ.ടി.സിയും, പൊതുഗതാഗതം പാടില്ലെന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തതോടെയാണിത്.

അതിർത്തിയിൽ ജാഗ്രത

ആളുകൾ ജില്ല വിട്ട് പോകാതിരിക്കാൻ ജില്ലാ അതിർത്തികളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലയായ കോട്ടയം ഗ്രീൻ സോണിലാണെങ്കിലും അവിടേക്കും കടത്തിവിടില്ല. ആളുകൾ കൂട്ടം കൂടിയാലും പോലീസ് നടപടി സ്വീകരിക്കും.


ഇളവ് പ്രഖ്യാപിച്ച മേഖലകളിൽ...

തുറക്കും

അവശ്യസാധനങ്ങൾ ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ
പച്ചക്കറി കടകൾ
മൊബൈൽ ഷോപ്പുകൾ
സർക്കാർ സ്ഥാപനങ്ങൾ
മെഡിക്കൽ ഷോപ്പുകൾ
വർക്ക്‌ഷോപ്പുകൾ
സ്‌പെയർപാർട്ട്‌സ്, ടയർ കടകൾ
ആശുപത്രികൾ, ലാബുകൾ, ഫിസിയോ തെറാപ്പി യൂണിറ്റുകൾ
പെട്രോൾ പമ്പുകൾ


തുറക്കില്ല

ബാർബർ ഷോപ്പുകൾ
ടൂറിസം കേന്ദ്രങ്ങൾ
റെസ്‌റ്റോറന്റുകൾ(പാഴ്‌സൽ ലഭിക്കും)
സിനിമ തീയേറ്ററുകൾ

ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ

തൊടുപുഴ മുനിസിപ്പാലിറ്റി, അടിമാലി, കഞ്ഞിക്കുഴി, മരിയാപുരം, ബൈസൺവാലി, സേനാപതി പഞ്ചായത്തുകൾ

ഇവിടെ ഇനിയെന്ത്

ഇവിടങ്ങളിൽ നിലവിലുള്ള എല്ലാ സമ്പർക്ക വിലക്ക് നിയന്ത്രണങ്ങളും കർശനമായി തുടരും