തൊടുപുഴ :കൊവിഡ് 19 മായി ബന്ധപ്പെട്ട്‌കേന്ദ്ര സർക്കാർ അനുവദിച്ച പി.എം.ജി.കെ.എ.വൈ. പ്രകാരമുള്ള ഏപ്രിൽ മാസത്തെ സൗജന്യ അരിയുടെ വിതരണം ഇന്നലെ മുതൽ ആരംഭിച്ചു. 20, 21 തീയതികളിൽ എ.എ.വൈ കാർഡുകൾക്കാണ് അരി വിതരണം നടത്തുന്നത്. 22 മുതൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡിലെ ഓരോ അംഗങ്ങൾക്കും 5 കിലോ അരി സൗജന്യമായി ലഭിക്കുന്നതാണ്. എല്ലാ കാർഡുടമകളും തങ്ങളുടെറേഷൻകാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ള മൊബൈൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. ഇപ്പോൾ ഈ അരി വിതരണം ചെയ്യുന്നത് ഒ.റ്റി.പി മുഖേന ആയത് കൊണ്ട് കാർഡ് ലിങ്ക് ചെയ്ത നമ്പറുള്ള മൊബൈൽ കൈയിൽ കരുതേണ്ടതാണ്.