തൊടുപുഴ: കൊവിഡ് ജാഗ്രതയുടെ ഭാഗമായി തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവവും മുതലക്കോടം സെന്റ് ജോർജ് ഫൊ:പള്ളിയിലെ തിരുനാളും ചടങ്ങിൽ മാത്രമായി ചുരുക്കി.ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 16 മുതൽ 26 വരെയുള്ള 10 ദിവസക്കാലവും മുതലക്കോടം സെന്റ് ജോർജ് ഫൊ: ചർച്ചിലെ തിരുനാൾ 21മുതൽ 24 വരെയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പടർന്നു പിടിച്ച കൊവിഡ് -19 ന്റെ ജാഗ്രതയെ തുടർന്ന് സർക്കാർ സംവീധാനങ്ങളുടെ നിർദ്ദേശങ്ങളെ തുടർന്നാണ് രണ്ട് ആരാധനാലയങ്ങളിലെയും ഉത്സവ -തിരുനാൾ ആഘോഷങ്ങൾ ചടങ്ങിൽ മാത്രമായി നടത്താൻ ഇതിന്റെ സംഘാടകർ തീരുമാനിനിച്ചത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും സെന്റ് ജോർജ് ഫൊ: പള്ളിയിലും വർഷങ്ങളായി നടത്തി വന്നിരുന്ന ഉത്സവ -തിരുനാൾ ആഘോഷങ്ങളും വിശ്വാസികളുടെ മാത്രമല്ല ഈ നാടിന്റെ ജന മനസുകളിലുമാണ് ഇടം പിടിച്ചത്.തൊടുപുഴ നഗരത്തിന്റെയും സമീപ ഗ്രാമീണ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിശ്വാസികൾ ഇവിടങ്ങളിലെ ആഘോഷങ്ങളിൽ ഭക്തി പൂർവ്വം പങ്കെടുത്തിരുന്നു.ഇവിടെ നിന്ന് വിദേശങ്ങളിലും മറ്റ് സ്ഥലങ്ങളിലും പോയവർ ഈ ആഘോഷ സമയങ്ങളിൽ മുടക്കം വരാതെ ഇവിടേക്ക് ഭക്തിയോടെ ഓടി എത്തിയിരുന്നു.വൈദ്യുത ദീപാലങ്കാരങ്ങൾ, കഥകളി,ചാക്യാർ കൂത്ത്,ഓട്ടൻ തുള്ളൽ തുടങ്ങി വിവിധങ്ങളായ അനുഷ്ടാന പരിപാടികളോടെയാണ് തിരുവുത്സവം മുൻവർഷങ്ങളിൽ നടത്തി വന്നിരുന്നത്.അത്‌ പോലെ പള്ളിക്ക് ചുറ്റിലും വൈദ്യുത ദീപങ്ങൾ ചാർത്തി, പ്രദിക്ഷിണം, മറ്റ് മതപരമായ ചടങ്ങുകളോടെയാണ് മുൻ വർഷങ്ങളിൽ സെന്റ് ജോർജ് ഫൊ:പള്ളിയിൽ തിരുനാൾ ആഘോഷപൂർവ്വം നടത്തിയിരുന്നതും. എന്നാൽ കൊവിഡ് ജാഗ്രതയെ തുടർന്ന് രണ്ട് ആരാധനാലയങ്ങളിലെയും ഉത്സവ - തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കപ്പെടാൻ കഴിയാത്ത ഏതാനും ചില ചടങ്ങിനാൽ മാത്രം നടത്തുന്നുണ്ട്.