കുടയത്തൂർ: കോളപ്ര അടൂർമലയിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.തിങ്കൾ രാവിലെ 11.30 നാണ്‌ സംഭവം. കട്ടയ്ക്കൽ ഈപ്പൻ, കാഞ്ഞിരത്തിങ്കൽ ഇമ്മാനുവൽ എന്നിവർക്കാണ് പരിക്കേറ്റത്.പുരയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് പെരുന്തേനീച്ച അക്രമിച്ചത്. അവശതയായ ഇവരെ.മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.