കട്ടപ്പന: നാടക് ജില്ലാ കമ്മിറ്റി ലോക് ഡൗൺ കാലത്തെ അനുഭവങ്ങൾ, ഓർമകൾ, ചിന്തകൾ തുടങ്ങിയവ ആധാരമാക്കിയുള്ള അഭിനയാവിഷ്‌കാരങ്ങൾ ക്ഷണിച്ചു. മൂന്നു മിനിറ്റിൽ ഒരാളോ ഒന്നിലധികം പേരോ അഭിനയിച്ച ആവിഷ്‌കാരങ്ങൾ മൊബൈൽ ഫോണിലോ ക്യാമറയിലോ ചിത്രീകരിച്ച് 9447266975 എന്ന വാട്ട്‌സ് ആപ് നമ്പരിലോ എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കണം. പ്രകാശനയോഗ്യമായവ നാടകിന്റെ ഫേസ്ബുക്ക് പേജിലൂടെയും തുടർന്ന് പ്രത്യേക പ്രദർശനത്തിലൂടെയും ജനങ്ങളിലെത്തിക്കുമെന്ന് ഭാരവാഹികളായ കാഞ്ചിയാർ രാജൻ, ഇ.ജെ. ജോസഫ് എന്നിവർ അറിയിച്ചു.