കട്ടപ്പന: ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിലെ എൻ.സി.സി. കേഡറ്റുകൾ കട്ടപ്പന നഗരസഭയിലും ഇരട്ടയാർ പഞ്ചായത്തിലും മുഖാവരണങ്ങൾ വിതരണം ചെയ്തു. കട്ടപ്പന ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെയായിരുന്നു വിതരണവും ബോധവത്കരണവും. ജില്ലയിൽ ഇളവുകൾ ഒഴിവാക്കിയെങ്കിലും മുഖാവരണം ധരിക്കാതെ എത്തുന്നവരെ ഇതു ധരിപ്പിച്ചാണ് യാത്ര തുടരാൻ അനുവദിച്ചത്. 30 കേഡറ്റുകൾ ചേർന്ന് 2000ൽപ്പരം മുഖാവരണങ്ങളാണ് തയാറാക്കിയത്.
കട്ടപ്പന സി.ഐ. സോണി മത്തായി വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.സി.സി. ഓഫീസർ ലെഫ്. ഡോ. റെജി ജോസഫ്, ട്രാഫിക് പൊലീസ് ഓഫീസർമാരായ എം.എസ്. ജയചന്ദ്രൻ, സാബു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.