തൊടുപുഴ: കോലാനി ചേരിയിലെ നൂറോളം കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെയുള്ള കിറ്റ് സി.പി.ഐയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. വാർഡ് കൗൺസിലർ സുമ മോൾ സ്റ്റീഫൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി, മുഹമ്മദ് അഫ്‌സൽ, കെ.കെ. നിഷാദ്, ഇ.എസ്. സലീൽ, ഇ.എസ്. അലീൽ, അമൽ അശോകൻ, എം.സി. ജയൻ, ജോണി പോൾ, എസ്. സ്വയംപ്രഭ എന്നിവർ നേതൃത്വം നൽകി.