ഇടുക്കി: ലോക് ഡൗൺ മുലം നവജാത ശിശുക്കൾക്ക് കുട്ടിയുടുപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ ആശുപ്രതികളിൽ പിറക്കുന്ന ശിശുക്കൾക്ക് കുട്ടിയുടുപ്പുകൾ നല്കി പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനി. പോപ്പീസ് കെയർ പ്രൊഡക്‌സ് ഉടമ ഷാജു തോമസ്. കമ്പനി പ്രതിനിധി ഉടുപ്പുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയക്ക് കൈമാറി. കൂടാതെ ജില്ലയിലെ പ്രധാന ആശുപ്രതികളിൽ ഉടുപ്പുകൾ എത്തിച്ച് നൽകുന്നുണ്ട്. ജനിക്കുന്ന ഓരോ കുട്ടികൾക്കും മൂന്ന് ഉടുപ്പുകളുടെ ഒരു സെറ്റ് വീതവും നൽകുന്നുണ്ട്.