രാജകുമാരി: രാജകുമാരി പഞ്ചായത്തിലെ സർക്കാർ ഓഫീസുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഡങ്കിപ്പനി, ചിക്കൻഗുനിയ, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും, ആരോഗ്യ പ്രവർത്തകരുടെയും വ്യപാരി വ്യവസായി സംഘടനകളുടെയും നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസ്, ഘടക സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ ശുചീകരിച്ച് അണുവിമുക്തമാക്കി. വാർഡ് തല സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകൾ കേന്ദ്രികരിച്ചും ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി.
രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു, പഞ്ചായത്തംഗങ്ങളായ പി.പി ജോയി, കെ.കെ തങ്കച്ചൻ, സുമ സുരേന്ദ്രൻ, പി.രവി, പഞ്ചായത്ത് സെക്രട്ടറി സി.എ നിസ്സാർ, രാജകുമാരി മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് വി.വി കുര്യാക്കോസ്, സെക്രട്ടറി റ്റി.ജെ ഉതുപ്പ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.