തൊടുപുഴ: കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ കാലത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി രാപകലില്ലാതെ എല്ലാ ദിവസവും അവധി ലഭിക്കാതെവിശ്രമരഹിതമായി ജോലി ചെയ്തു വരുന്ന സപ്ലൈകോ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ എഐടിയുസിഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാർ മുഖ്യമന്ത്രിക്കും ഭക്ഷ്യസിവിൽസപ്ലൈസ് മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.സൗജന്യകിറ്റ് വിതരണത്തിന്റെ ഭാഗമായി ജോലി ചെയ്തു വരുന്ന സ്ത്രീകൾക്ക്ജോലി ഭാരം മൂലം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി നിവേദനത്തിൽസലിം കുമാർ ചൂണ്ടികാട്ടി. ദിവസ വേതനത്തിലും പാക്കിംഗ് സെക്ഷനിലുംസ്ത്രീതൊഴിലാളികളാണ് സപ്ലൈകോ കേന്ദ്രങ്ങളിൽ കൂടുതലായി ജോലിചെയ്യുന്നത്.. പലരും ദിവസനവേതനത്തെക്കാൾ കൂടുതൽ പണം മുടക്കിവാഹനങ്ങളിൽ ജോലിക്ക് എത്തുന്നവരുംഉണ്ട്. രണ്ടാം ഘട്ട കിറ്റ് വിതരണം പൂർത്തിയാകുന്ന സാഹചര്യത്തിൽഅടിയന്തിരമായി ശമ്പളത്തോടു കൂടി അവധി അനുവദിക്കണമെന്ന് ,സലിം കുമാർ
ആവശ്യപ്പെട്ടു.