തൊടുപുഴ: ജില്ല കൊവിഡ്- 19 രോഗമുക്തമായെങ്കിലും കൂടുതൽ സ്രവ പരിശോധനകൾ നടത്തി ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനം തുടരുന്നു. അതീവ ജാഗ്രതാ പ്രദേശങ്ങളായ ബൈസൺവാലി, ദേവികുളം, സേനാപതി പഞ്ചായത്തുകളിൽ നിന്നാണ് ഇന്നലെ കൂടുതൽ ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് ശേഖരിച്ചത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സ്രവങ്ങൾ വരും ദിവസങ്ങളിൽ പരിശോധനയ്ക്കെടുക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെയും സ്രവപരിശോധ നടത്തും. പലയിടത്തും രോഗലക്ഷണമില്ലാത്തവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അതിർത്തിക്കപ്പുറം തമിഴ്നാടിൽ രോഗം പടർന്ന് പിടിക്കുകയാണ്. അവിടെ നിന്ന് പലരും ലോക്ക് ഡൗൺ ലംഘിച്ച് വനപാതകളിലൂടെ ഇടുക്കിയിലേക്ക് കടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനാൽ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും സ്രവശിശോധന കൂടുതലായി നടത്തും.
വ്യാഴാഴ്ച ഉച്ചവരെ 34 പേരുടെ സ്രവമാണ് പരിശോധനകൾക്കായി ശേഖരിച്ചത്. 21 പേരേ പുതുതായി നിരീക്ഷണത്തിലാക്കി. ഇതിൽ ഒരാൾ ആശുപത്രിയിലാണ്.
@ നിരീക്ഷണത്തിൽ
ആകെ- 1780
വീട്ടിൽ- 1775
ആശുപത്രിയിൽ- അഞ്ച്
@ സ്രവപരിശോധന
ആകെ ശേഖരിച്ചവ- 536
ഫലം വന്നവ- 498
ഫലം കാത്തിരിക്കുന്നവ- 38