ഇടുക്കി: തമിഴ്നാട്ടിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പീരമേട്, ഉടുമ്പൻചോല താലുക്കുകളിലെ എട്ട് പഞ്ചായത്തുകളിലെ 27 വാർഡുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ മേയ് മൂന്നു വരെ നീട്ടി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതോടൊപ്പം നെടുങ്കണ്ടം പഞ്ചായത്തിലെ പത്താം വാർഡ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ ഈ വാർഡിലും മേയ് മൂന്നു വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. അതിർത്തി പ്രദേശങ്ങളിലെ പ്രധാന പാതകളിലൂടെയും വനപാതയിലൂടെയും ജനങ്ങൾ സഞ്ചരിക്കുന്നത് പൊലീസ് കർശനമായി തടയുന്നത് തുടരും.