കട്ടപ്പന: അപ്രതീക്ഷിതമായി ജില്ലയിലെ ഇളവുകൾ പിൻവലിച്ചെങ്കിലും ഇന്നലെ ടൗണുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ഉണ്ടായിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. കട്ടപ്പന മാർക്കറ്റുകളിലടക്കം ഉച്ചവരെ തിരക്കുണ്ടായി. വളം കീടനാശിനി, സ്‌പെയർ പാർട്സ് കടകളും മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് കൂടുതലായി തുറന്നത്. എന്നാൽ കച്ചവടം നടക്കാത്തതിനാൽ മലഞ്ചരക്ക് കടകൾ ഉച്ചയോടെ അടച്ചു.