കട്ടപ്പന: കോഴിമല തുളസിപ്പടിയിൽ കോടയും വ്യാജമദ്യവുമായി യുവാവിനെ കട്ടപ്പന പൊലീസ് പിടികൂടി.. തുളസിപ്പടി കൊണ്ടോടിക്കൽ റെജി രാഘവനാ(48) ണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നു 10 ലിറ്റർ കോടയും അര ലിറ്റർ വ്യാജമദ്യവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് കട്ടപ്പന സി.ഐ. സോണി മത്തായി, എസ്.ഐ. സന്തോഷ് സജീവ്, സിപി.ഒമാരായ ബിപിൻ, സിബി, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.