ഇടവെട്ടി: ഗ്രാമപഞ്ചായത്തും കൃഷിഭവനും ഹരിതകേരളമിഷനും ചേർന്ന് വീട്ടുമുറ്റത്ത് ഒരു മികച്ച അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു. പഞ്ചായത്തിൽ താമസിക്കുന്ന വീട്ടുമുറ്റത്തും ഗ്രോബാഗിലും ടെറസ്സിലും മഴമറയിലും നല്ല നിലയിൽ പച്ചക്കറികൃഷിചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ 1ന് ശേഷം കൃഷിഭവനിൽ നിന്നോ, മറ്റ് സ്ഥാപനങ്ങളിൽ നിന്നോ പച്ചക്കറി വിത്ത് വാങ്ങിയവർക്ക് പങ്കെടുക്കാം. മിനിമം 4 ഇനം പച്ചക്കറികൾ കൃഷിചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. പൂർണ്ണമായും ജൈവരീതിയിൽ കൃഷിചെയ്യണം.വീട്ടിൽത്തന്നെ ഉത്പാദിപ്പിച്ച ജൈവവളങ്ങൾ, മണ്ണിര കംപോസ്റ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
മൽസരത്തിൽ വിജയിക്കുന്ന ആദ്യ മൂന്ന് പേർക്ക് ഇടവെട്ടി പഞ്ചായത്ത് കാഷ് അവാർഡും ജില്ലാകളക്ടറുടെ സർട്ടിഫിക്കറ്റും ലഭിക്കും.മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൃഷി ഭവന്റെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ 30ന് മുൻപ് അറിയിക്കണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ (98471 41597), ഹരിത കേരളം റിസോഴ്‌സ് പേഴ്‌സൺ എം എൻ മനോഹർ (94963 70679) എന്നിവരുമായി ബന്ധപ്പെടണം.