ഇടുക്കി : ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി.ദുരിതാശ്വാസ നിധിയിലേയ്ക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ജിൻസൺ വർക്കി, ബാങ്ക് സെക്രട്ടറിക്ക് കൈമാറി .
കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലോക് ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ
ബാങ്കിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ സഹായ സഹകരണങ്ങളാണ് നൽകി വരുന്നത്. എഴുകുംവയൽ ജയ്മാതാ ഭവനിലെയും ഇരട്ടയാർ അൽഫോൻസ ഭവനിലെയും അന്തേവാസികൾക്ക് സഹായമെത്തിച്ചു നല്കി. കൂടാതെ കാർഷിക മേഖല, വ്യാപാര മേഖല എന്നിവയ്ക്ക് ഊന്നൽ നൽകി യുള്ള വിവിധങ്ങളായ വായ്പ പദ്ധതികളും ബാങ്കിന്റെ നേതൃത്വത്തിൽ ആവഷ്‌കരിച്ചിട്ടുണ്ട്.