അറക്കുളം: ഇടിമിന്നലേറ്റ് വൈദ്യുതി ഉപകരണങ്ങളും മഴവെള്ള സംഭരണിയും നശിച്ചു. അറക്കുളം പൊങ്ങോലയിൽ മാണിയുടെ വീടിനാണ് ചൊവാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ നാശമുണ്ടായത്. വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ നശിച്ചു. മുറ്റത്ത് സ്ഥാപിച്ചിരുന്ന മഴവെള്ള സംഭരണിക്കിട്ട് മിന്നലേൽക്കുകയും, സംഭരണിയുടെ പൈപ്പ് കണക്ഷനുകൾ നശിക്കുകയും ചെയ്തു.