കാഞ്ഞാർ: പന്നിമറ്റം ഭാഗത്ത് ചീട്ടുകളി സംഘത്തെ പിടികൂടി. 9 പേർ അറസ്റ്റിൽ. പന്നിമറ്റം സ്വദേശികളായ കിഴക്കേക്കര ബേബി, മുല്ലപ്പള്ളിൽ ആൻസൺ, പുള്ളിയിൽ ജെയ്‌സൻ, മച്ചുകുഴിയിൽ ജയറാം അഗസ്റ്റ്യൻ, തുരുണിമറ്റത്തിൽ ബേബി, കുഴുവൻമാക്കർ സാബു, പുളിൽപുഴയ്ക്കൽ മാത്യു, പള്ളിയിൽ സിബി, കദളിപ്പറമ്പിൽ രാജു എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 6990 രൂപയും പിടിച്ചെടുത്തു. കാഞ്ഞാർ സി.ഐ അനിൽകുമാർ, എസ്‌ഐ കെ.സിനോദ്, സിവിൽപൊലീസ് ഓഫിസർമാരായ മധു, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.