മുട്ടം: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച തുടങ്ങനാടുള്ള രണ്ട് ഹോട്ടലുകൾകൾ അടച്ചു പൂട്ടാൻ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതർ നിർദേശം നൽകി.വിച്ചാട്ട് കവലയിലുള്ള തീക്കുഴിവേലിയിൽ മാത്യു, റാണിഗിരി കവലയിലുള്ള കൈതയ്ക്കൽ അഭിലാഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്കെതിരെയാണ് നടപടി. വെള്ളം എടുക്കുന്ന കിണറിന്റെ ചുറ്റിലും ദുർഗന്ധം വമിച്ച്‌ വൃത്തി ഹീനമായിരുന്നു, ശുദ്ധമായ കുടി വെള്ള സൗകര്യം ഇല്ല,അടുക്കള - ഭക്ഷണം കഴിക്കുന്ന സ്ഥലം ഇവിടങ്ങളിലെല്ലാം ദുർഗന്ധം വ്യാപകമായിരുന്നു, വെള്ളം സംഭരിക്കുന്ന ടാങ്കിൽ പുഴുക്കളും കൂത്താടികളും അടിഞ്ഞിരുന്നു കൂടിയിരുന്നു,കാലിയായ 200 ൽപരം മദ്യകുപ്പികൾ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി,ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്ന കാര്യങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മാത്യുവിന്റെ സ്ഥാപനത്തിന് എതിരെ നടപടി.അഴുകിയ ഭക്ഷണ സാധനങ്ങൾ,ഭക്ഷണം പാകം ചെയ്യുന്ന ചുറ്റ് പ്രദേശം വൃത്തിയില്ലാത്ത അവസ്ഥയിലായിലാണ്,ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചത് എന്നീ കാരണത്താലാണ് അഭിലാഷിന്റെ സ്ഥാപനത്തിന് എതിരെ നടപടി സ്വീകരിച്ചത്. ബ്ലോക്ക് മെഡിക്കൽ ഓഫീസർ കെ.സി.ചാക്കോ, ഹെൽത്ത് സൂപ്പർവൈസർ ജോർജ് തോമസ്,ഹെൽത്ത് ഇൻസ്‌പെക്ടർ സാം, ലേഡി ഹെൽത്ത് ഇൻപെക്ടർ മേഴ്‌സി,എസ് ഐ ബൈജു പി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.