ചെറുതോണി: പാറേമാവ് ജില്ലാ ആയുർവേദാശുപത്രിയിലെ ആയുർ രക്ഷാ ക്ലിനിക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആയുർവേദ മരുന്ന് വിതരണം ചെയ്തു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മുഖ്യാമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആയുർരക്ഷാ ക്ലിനിക്ക് ആരംഭിച്ച് മരുന്ന വിതരണം ആരംഭിച്ചിരിക്കുന്നതെന്ന് ആശുപത്രി സിഎംഒ ഡോ.റൊണാൾഡ് പി.റോസ് പറഞ്ഞു. കഷായം, പനി പ്രതിരോധഗുളികൾ, കൊതുകിനെ തുരത്താൻ പുകക്കാനുള്ള മരുന്ന്, വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള പൊടി തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റാണ് ആശുപത്രിയിൽ നിന്നും വിതരണം ചെയ്യുന്നത്. ചെറുതോണിയിലെ മാദ്ധ്യമപ്രവർത്തകർക്കുള്ള മരുന്ന വിതരണം ഡോ.റൊണാൾഡ് പി.റോസ് ഔസേപ്പച്ചൻ ഇടക്കുളത്തിന് മരുന്ന് നൽകി നിർവ്വഹിച്ചു. ഡോ.എ.പി ഹസ്സൻ, ഡോ.ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.