മറയൂർ: മറയൂരിലേക്ക് അറവുമാടുകളുമായി എത്തിയ തമിഴ്‌നാട് സ്വദേശികളെ വനത്തിനുള്ളിൽ വച്ച് വനപാലകർ പിടികൂടി പൊലീസിന് കൈമാറി. കൊടൈക്കനാൽ മലനിരകളിലെ മഞ്ഞപ്പെട്ടി സ്വദേശികളായ പളനി വേൽ(45) രാജേഷ് (24) എന്നിവരെയാണ് ചിന്നാർ വന്യജീവി സങ്കേതത്തിലെ ഡെപ്യൂട്ടി റെയിഞ്ചർ എ ആഷിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചമ്പക്കാട് ഭാഗത്ത് നിന്നും പിടികൂടിയത്. ആനമല കടുവാ സങ്കേതത്തിനുള്ളിലെ തമിഴ്‌നാടിന്റെ ഭഗമായുള്ള മഞ്ഞപ്പെട്ടി ഗ്രാമത്തിൽ നിന്നൂം മാടുകളുമായി വനത്തിനൂള്ളിലൂടെ മറയൂരിലെത്തിക്കുന്നതിനായി വരുമ്പോഴാണ് വനത്തിനൂള്ളിലെ ഊടുവഴികളിൽ പരിശോധന നടത്തികൊണ്ടിരുന്നവരുടെ പിടിയിലായത്.തമിഴ്‌നാട് റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ദിണ്ഡുക്കൽ ജില്ലയുടെ ഭാഗമാണ് മഞ്ഞപ്പെട്ടി
പിന്നീട് മറയൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ് ഐ വി എൻ മജീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആരോഗ്യ പ്രവർത്തകരൂമായി എത്തി ഇരുവരുടെയും വിവരങ്ങൾ ശേഖരിച്ച് കരിമുട്ടിയിലെ റിസോർട്ടിൽ 28 ദിവസത്തേക്ക് ക്വോറന്റൈൻ ചെയ്തു