ഇടുക്കി: കഴിഞ്ഞദിവസം കൊവിഡ്- 19 സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ യഥാസമയം നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ജില്ലാ കളക്ടറും പൊലീസ് മേധാവിയും പറഞ്ഞു. ഡൽഹിയിൽ നിന്ന് 3500 കിലോമീറ്ററിലേറെ വിവിധ സംസ്ഥാനങ്ങൾ കടന്നാണ് ഇവർ വന്നതെങ്കിലും ഒരിടത്തും ഇവരുടെ വാഹനം പരിശോധിച്ചില്ല. മറ്റു സംസ്ഥാനങ്ങളുടെ നിരവധി ചെക്പോസ്റ്റുകൾ മറികടന്നാണ് ഇവർ എത്തിയത്. ഇവരെ യഥാസമയം തടഞ്ഞുനിറുത്തി പരിശോധിച്ച് കമ്പംമെട്ടിലെ കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇതിൽ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവർ നാട്ടിലെത്തിയാലുണ്ടാകുന്ന വലിയ ഭീതിയാണ് ഇതോടെ ഒഴിവായതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.