തൊടുപുഴ: ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച തൊടുപുഴ നഗരസഭയിലെ കുമ്പംകല്ല് ഉൾപ്പെടുന്ന വാർഡിൽ നിരീക്ഷണം കർശനമായി തുടരും. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കാൻ സൗകര്യം ഏർപ്പെടുത്തും. കൂടാതെ വാർഡിൽ ബന്ധപ്പെട്ട കൗൺസിലറുടെ നേതൃത്വത്തിൽ ഒരു ഹെൽപ്‌ഡെസ്‌കും തയാറാക്കും. ആരോഗ്യവകുപ്പിന്റെ പരിശോധന യഥാസമയം ഉണ്ടാകും. യോഗത്തിൽ എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ടി.ഒ റെജി പി. വർഗീസ്, അഡീഷണൽ എസ്.പി എൻ. രാജൻ, ഡെപ്യൂട്ടി കളക്ടർ എസ്. ഹരികുമാർ, ഫിനാൻസ് ഓഫീസർ സാബു ജോൺ, ജോ. ആർ.ടി.ഒ ജയേഷ്‌കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ് എന്നിവർ പങ്കെടുത്തു.