വണ്ണപ്പുറം: പഞ്ചായത്തിൽ മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ ടൗൺ അഞ്ച് കേന്ദ്രങ്ങളായി തിരിച്ച് ഉറവിടനശീകരണവും ശുചീകരണ പ്രവർത്തനവും നടത്തി. ഒടിയപാറയിൽ ജെയ്‌നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. അമ്പലംപടി, ഹൈറേഞ്ച് ജംഗ്ഷൻ, പഞ്ചായത്ത്പടി, കാളിയാർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടന്ന ശുചീകരണത്തിന് സണ്ണി കളപ്പുര,​ ബിനീഷ് ലാൽ, റഷീദ് തോട്ടുങ്കൽ, കെ.എച്ച്. അസീസ്, സത്യദാസ് ജോസഫ്, ഷൈനി റെജി, ലീല തങ്കൻ, ജഗദമ്മ വിജയൻ, പഞ്ചായത്ത് സെക്രട്ടറി സുബൈർ, ഹെൽത്ത് ഇൻസ്‌പെക്ടർ തോമസ് പി. ജോസഫ് ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു ജോലിക്കാരും പങ്കെടുത്തു.