ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ വ്യാജ വാറ്റ് സംഘങ്ങൾക്ക് പൊലീസ് നീക്കങ്ങൾ ചോർത്തി നൽകുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വോഷണം ആരംഭിച്ചു. ഇടുക്കി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ക്കെതിരെയാണ് അന്വേഷണം. ഇയാളുടെ നേതൃത്വത്തിൽ ഒരു സമാന്തരപൊലീസ് സംവിധാനം പ്രവർത്തിക്കുന്നതായി ആരോപണ.മുണ്ടായിരുന്നു. സി.ഐയുടെയും, പ്രിൻസിപ്പിൾ എസ് ഐ യുടെയും നേതൃത്വത്തിൽ തയ്യാറാക്കുന്ന പൊലീസ് നടപടികൾ വ്യാജ വാറ്റ് സംഘങ്ങൾക്കും മറ്റും ചോർത്തി നൽകുന്നത് ഈ ഉദ്യോഗസ്ഥനാണെന്നാണ് ആരോപണമുയർന്നത്.
. ജില്ലാ ആസ്ഥാന മേഖലയിൽ മുൻകാല പരിചയമുള്ള ചിലരാണ് വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തുന്നൽ. ഇതിൽ ഒരാൾ വാറ്റു ചാരായവുമായി പൊലീസ് പിടികൂടിയ ആളാണ്. ലോക്ക് ഡൗണിന്റെ പശ്ചാതലത്തിൽ നടക്കുന്ന വാറ്റ് ചാരായ നിർമ്മാണത്തിലും വിൽപ്പനയ്ക്കും ചുക്കാൻ പിടിക്കുന്നതും പഴയ വാറ്റുകാരനാണ്. ഈ വ്യാജ വാറ്റ് സംഘത്തിനുൾപ്പെടെ പൊലീസ് നീക്കങ്ങൾ അറിയിക്കുന്നതും ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥനാണ്.