തൊടുപുഴ : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർമാരും കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് അംഗങ്ങളും ചേർന്ന് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കിൽ 20 യൂണിറ്റ് രക്തം ദാനം ചെയ്തു .കൊറോണയെന്ന പ്രതിരോധിക്കുന്നതിനായി ജില്ലയിലെ യുവജനങ്ങൾ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട് സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിലും അശരണരായ രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ എത്തിച്ചു കൊടുത്തും പൊതു ഇടങ്ങൾ അണുവിമുക്തമാക്കിയും അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് അവർക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുകയും അവശരായ രോഗികളെ ആശുപത്രിയിൽ എത്തിച്ചു തിരികെ വീട്ടിൽ എത്തിക്കുകയും ചെ യ്യുന്നതോടൊപ്പം തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ദാനം ചെയ്തും മാതൃക കാട്ടിയിരിക്കുകയാണ് യുവജനക്ഷേമ ബോർഡിന്റെ ജില്ലയിലെ പ്രവർത്തകർ