തൊടുപുഴ: നഗരസഭയുടെ 6, 7 വാർഡുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ അർബൻ പി.എച്ച്.സിയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഫോഗിംഗ് നടത്തി. ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് വിനോദ് കെ.എൻ, ജില്ലാ മാസ് മീഡിയ ഓഫീസർ അനിൽ കുമാർ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഉറവിട നശീകരണം ഊർജിതപ്പെടുത്തണമന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് സുജ ജോസഫ് നിർദേശിച്ചു. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് സൂപ്പർവൈസർ എം.എം. സോമി, ഹെൽത്ത് ഇൻസ്പക്ടർ സുനിൽ കുമാർ. എം.ദാസ്, ബിജു പി, ജെ.പി.എച്ച് എൻ.സിന്ധു എന്നിവർ നേതൃത്വം നൽകി.