കട്ടപ്പന: ലോക്ക് ഡൗണിൽ നട്ടം തിരിയുന്ന കർഷകർക്കായി കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കിസാൻ സഭ ജില്ലാ കമ്മിറ്റി. ഏലത്തോട്ടങ്ങളിൽ വിളവെടുപ്പിനു തൊഴിലാളികൾ ഇല്ലാത്തതിനാൽ വിളവ് നശിച്ചുപോകുന്ന സ്ഥിതിയാണ്. കർഷകർ ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്യുന്നത്. ഇവരെ സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര സർക്കാർ നടത്തിയിട്ടില്ല. പി.എം. കിസാൻ പദ്ധതിയിൽ ലഭ്യമാകുന്ന തുക തുച്ഛമാണെന്നും ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ, പ്രസിഡന്റ് ജോയി അമ്പാട്ട് എന്നിവർ പറഞ്ഞു.